സ്വാഗതം ഈ മനോഹരതീരത്തേയ്ക്ക്..

പൊന്നാനി(Ponnani)യ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല.ഭാരതപ്പുഴയുടെ പെരുമയില്‍ ഈ അഴിമുഖം ജ്വലിയ്ക്കുന്ന ചരിത്രമാണു.പ്രവാചകാനുചരന്‍ മാലിക്ബ്നു ദിനാറും (റ) (Malik ibnu Dinar)പണ്ഡിതവര്യര്‍ സൈനുദ്ദീന്‍ മഖ്ദൂം(റ) (Sheikh Zainudheen Makhdoom (R/A)) സാമുതിരി രാജാവിന്റെ (Zamorin) നാവികത്തലവന്‍ കുഞ്ഞാലിമരക്കാര്‍ ശഹീദ്(റ) യും പിന്നീട്.... സാമൂഹ്യ പരിഷ്ക്കര്‍ത്താവും സ്വാതന്ത്ര്യ സമരപ്പോരാളിയും ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി നികുതി നിഷേധത്തിനു നാന്ദിക്കുറിച്ച നേതാവുമായ വെളിയങ്കോട് ഉമര്‍ഖാളിയും(Umer khadhi) നിറഞ്ഞു നിന്ന ചരിതം...
പൊന്നാനി ഗാന്ധി ശ്രീ കെ വി രാമന്‍ മേനോനും സാഹിത്യ ശിരോമണി ഉറൂബും....പൊന്നാനിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഇമ്പിച്ചിബാവയും.....
ഇല്‍മും ദുല്‍മും (വ്വീജ്ഞാനവും വിപത്തും) നിറഞ്ഞു നില്‍ക്കുന്നയിടമെന്ന് ചിലരെങ്കിലും തമാശയായി വിളിക്കാറുള്ള നാട്...
ശുദ്ധഗതിക്കാരായ ഒരു തലമുറയും ഇതുവഴികടന്നു പോയി...ഇന്ത്യുടെ മക്കയെന്നും അല്‍ അസ് ഹര്‍ (Al Azhar) യൂണിവേഴ്സിറ്റിയെന്നും ഖ്യാതിയുള്ള പട്ടണം...
വിദ്യയുടെ വെള്ളി വെളിച്ചം ഇന്നത്തെ ലൈറ്റ് ഹൗസില്‍ നിന്ന് വീഴുന്ന പ്രകാശത്തേക്കാള്‍ അകലെ പ്രഭ ചൊരിഞ്ഞ കാലം..
ചരിത്രം അതിമോഹനമായി ഇവിടം അത്യാകര്‍ഷിക്കപ്പെടുമ്പോള്‍ പ്രകൃതി ഇപ്പോഴും അതിന്റെ പരിശുദ്ധി തെല്ലും നഷ്ടമാകാതെ നഗ്നമായി അനാഛാദനം ചെയ്യപ്പെട്ടിരിക്കുന്ന ഈ അഴിമുഖം അതിമനോഹരമായകാഴ്ച്ചകളാണു സന്ദര്‍ശകരില്‍ നിറയ്ക്കുന്നത്.......!!
ഇടയ്ക്ക് വീണ്ടും പൊന്നാനി വാര്‍ത്തയില്‍ പ്രാധാന്യം നേടുകയും അതില്‍ കരുത്തനായ ഒരാളെ തങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തതിലൂടെ ലൈറ്റ് ഹൗസിനേക്കാള്‍ ഉയരത്തിലേക്ക് അവരുടെ മാനസീകാവുന്നത്യം നീളുകയും ചെയ്തു...!!
ചില വന്‍ അപകടകാരികള്‍ ഈ നാടിന്റെ ഖ്യാതിയ്ക്ക് തീരാകളങ്കം ചാര്‍ത്തിയത് ഇനിയും കെട്ടടങ്ങിയിട്ടില്ല...!!
എന്നും എവിടേയും സംഭവിക്കുന്നത് പക്ഷെ പൊന്നാനിയില്‍ സംഭവിക്കരുതായിരുന്നു.....അതിനോടുള്ള ശക്തമായ പ്രതിഷേധത്തോടെ ഈ മനോഹരതീരത്തിന്റെ മഹാ സൗന്ദര്യത്തെ സവിനയം അവതരിപ്പിക്കുന്നു....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥനയും...

അഴിമുഖക്കാഴ്ച്ചകള്‍

എന്റെ യാത്രകള്‍

 ദ്യമായി പൊന്നാനി അഴിമുഖം കാണുന്നത് ഒരു പെരുന്നാള്‍ ദിവസമാണു... അന്നത്തെ കൂട്ടുകാര്‍ ആലിക്കോയയും റ്റി പി ഇബ്രാഹിമുമൊക്കെ കൂട്ടിനുണ്ടായിരുന്നു...അന്നും  നല്ല തിരക്കായിരുന്നു... ഇന്നത്തെക്കാള്‍ സുന്ദരമായിരുന്നു അത്... മണല്‍ തിട്ടനിറയെ കാറ്റാടി മരങ്ങള്‍...തൊട്ടാല്‍ പൊള്ളുന്നുമെന്ന പോലീസ് ബോര്‍ഡ്...മരം വെട്ടി വിറകാക്കുന്നവര്‍ക്കെതിരെ... മധ്യത്തില്‍ ടിപ്പു സുല്‍ത്താന്റെ കാലത്തെ സ്തൂപം.... ഒക്കെ  കടല്‍ വലിച്ചു കൊണ്ടു പോയി....
  പിന്നെ പൊന്നാനി മഊനത്തിലെ എവി ഹംസ സാഹിബിനെയും ഒപ്പം അഷ്റഫ് കോക്കൂര്‍ സി എം യൂസഫ് എന്നിവരെ കാണാന്‍.. എന്‍ ശംസുദ്ധീന്‍ കെ പി എ സലാം അഷ്റഫ് തിരൂര്‍ എന്നീ ജില്ലാ എം എസ് എഫ് ഭാരവാഹികളുടെ കൂടെ... ആദ്യത്തെ പുഴകടക്കല്‍ അന്നായിരുന്നു....
  രണ്ടാമത്തെ പുഴകടക്കല്‍ ജീവിതത്തിന്റെ ഭാഗമായിട്ടും... പെണ്ണുകാണല്‍ പോലെ തന്നെ...
  പിന്നെ തുടര്‍ച്ചയായി എത്ര പ്രാവശ്യം...ഓര്‍മ്മയില്ല...
  ഈ പുഴയുടെ രണ്ട് ഭാഗത്ത് എത്ര സമയം ചെലവിട്ടതിനും കണക്കില്ല...
  ഇരുപതോളം വര്‍ഷത്തെ യാത്ര...കടത്ത് വഞ്ചിപോയിട്ട് ജങ്കാര്‍ വന്നു... ബാലേട്ടന്‍ അപ്പുറത്തെ കടവിലേയ്ക്ക് മാറി പുറത്തൂര്‍ കടവിലേയ്ക്ക്...
  കടവടച്ചു നേരം ഇരുട്ടിയാല്‍ പടിഞ്ഞാറെക്കരയില്‍ നിന്ന് പുറത്തൂര്‍ കടവിലേയ്ക്കെത്തിക്കുമ്പോള്‍ വലിയതുക കരാര്‍ പറഞ്ഞ് പേടിപ്പിച്ച് അഞ്ച് പൈസപോലും വാങ്ങിക്കാതെ ചിരിക്കുന്ന ബാലേട്ടന്‍... ജങ്കാര്‍ വന്നതില്‍നു ശേഷം കണ്ടിട്ടില്ല....
  കടവു കയറാനും ഇറങ്ങാനുമുള്ള സ്ഥലം എത്രവട്ടം മാറിയിരിക്കുന്നു....
  ഇപ്പോള്‍ ജങ്കാര്‍ അടുപ്പിക്കാനും വണ്ടികള്‍ വന്ന് അതില്‍ കയറാനും പാകത്തില്‍ റോഡും ഭിത്തിയും...
  മറ്റ് മാറ്റങ്ങള്‍ എന്താണു...?
  അറിയില്ല....
  അന്നൊക്കെ മനസ്സില്‍ വരച്ചിട്ട പല രൂപങ്ങളുമാണീ ചിത്രങ്ങളില്‍... എല്ലാമായിട്ടില്ലെങ്കിലും... പലപ്പോഴും വണ്ടികിട്ടാതെ നടന്നിട്ടുള്ളത് മറക്കാനാവില്ല... ചിലപ്പോള്‍ കൂട്ടായി വരേയും... മറ്റു ചിലപ്പോള്‍ അകലെ സ്വന്തം വീടുവരെയും...
  ഒരു കാലത്ത് ജിന്നുകള്‍ പണിതതെന്ന് വിശ്വാസിക്കുന്ന കാട്ടിലെ പള്ളി ഈ യാത്രയില്‍ ഭീതിപ്പെടുത്തുന്ന പ്രദേശമായിരുന്നു...
  അന്ന് അഞ്ജാത മൃഗം ഇറങ്ങിയ കാലവും...മുന്‍പ്, ജിന്നുകളെ പേടിച്ച് പകല്‍ പോലും ആളുകള്‍ നടക്കാത്ത പൊന്നാനി കൂട്ടായി രാജപാതയിലൂടെ ചിലപ്പോഴൊക്കെ കൂട്ടായി സഖാവ് കൂട്ടായി ബഷീര്‍ക്കയുമുണ്ടായിരുന്നു..അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സീമകള്‍ പൊന്നാനിയില്‍ അവസാനിക്കുന്നത് അവസാന കടത്തിന്റെ സമയമനുസരിച്ചാവാം...
  അതെ.... എനിക്ക് പ്രിയപ്പെട്ടതായിരുന്നു ഈ യാത്രകള്‍...
  വൈകുന്നേരമായാല്‍ വെള്ളമില്ലാതെ കടത്ത് വഞ്ചി നിന്നു പോകലും ആളുകളെ വെള്ളത്തിലിറക്കലും അല്ലെങ്കില്‍ കടലിലേയ്ക്കിറക്കലും അക്കാലത്ത് പലരേയുമെന്നപോലെ എന്റെ പ്രിയതമയേയും ഭീതിയിലാഴ്ത്തിയിരുന്നു.. ഇപ്പോ കരഞ്ഞ് ബഹളം വെയ്ക്കുമെന്നു തോന്നും അവരുടെ അപ്പോഴത്തെ മുഖഭാവം കണ്ടാല്‍....
  അഴിമുഖത്തു കൂടിപോകുന്ന സമയത്തെ തിരമാലകളുടെ അലയൊഴിയുടെ ഉയര്‍ച്ച താഴ്ച്ചകള്‍.... ഇടയ്ക്ക് വന്ന് ഇടിച്ചു കയറി മുഴുവനാളുകളേയും നനക്കുന്ന  ചെറുതിരകള്‍... ഭയപ്പെടാത്തവര്‍ വിരളമായിരിക്കും... ആരെങ്കിലും ഭയന്ന് എഴുന്നേറ്റാല്‍ മതി മറുഭാഗമുയര്‍ന്ന് വഞ്ചിയപകടപ്പെടാന്‍.... മഴയിലും വെയിലത്തുമായിട്ടുള്ള നിരവധിയാത്രകള്‍....
  ഓര്‍മ്മയില്‍ വീണ്ടും ...

No comments:

Post a Comment