സ്വാഗതം ഈ മനോഹരതീരത്തേയ്ക്ക്..

പൊന്നാനി(Ponnani)യ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല.ഭാരതപ്പുഴയുടെ പെരുമയില്‍ ഈ അഴിമുഖം ജ്വലിയ്ക്കുന്ന ചരിത്രമാണു.പ്രവാചകാനുചരന്‍ മാലിക്ബ്നു ദിനാറും (റ) (Malik ibnu Dinar)പണ്ഡിതവര്യര്‍ സൈനുദ്ദീന്‍ മഖ്ദൂം(റ) (Sheikh Zainudheen Makhdoom (R/A)) സാമുതിരി രാജാവിന്റെ (Zamorin) നാവികത്തലവന്‍ കുഞ്ഞാലിമരക്കാര്‍ ശഹീദ്(റ) യും പിന്നീട്.... സാമൂഹ്യ പരിഷ്ക്കര്‍ത്താവും സ്വാതന്ത്ര്യ സമരപ്പോരാളിയും ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി നികുതി നിഷേധത്തിനു നാന്ദിക്കുറിച്ച നേതാവുമായ വെളിയങ്കോട് ഉമര്‍ഖാളിയും(Umer khadhi) നിറഞ്ഞു നിന്ന ചരിതം...
പൊന്നാനി ഗാന്ധി ശ്രീ കെ വി രാമന്‍ മേനോനും സാഹിത്യ ശിരോമണി ഉറൂബും....പൊന്നാനിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഇമ്പിച്ചിബാവയും.....
ഇല്‍മും ദുല്‍മും (വ്വീജ്ഞാനവും വിപത്തും) നിറഞ്ഞു നില്‍ക്കുന്നയിടമെന്ന് ചിലരെങ്കിലും തമാശയായി വിളിക്കാറുള്ള നാട്...
ശുദ്ധഗതിക്കാരായ ഒരു തലമുറയും ഇതുവഴികടന്നു പോയി...ഇന്ത്യുടെ മക്കയെന്നും അല്‍ അസ് ഹര്‍ (Al Azhar) യൂണിവേഴ്സിറ്റിയെന്നും ഖ്യാതിയുള്ള പട്ടണം...
വിദ്യയുടെ വെള്ളി വെളിച്ചം ഇന്നത്തെ ലൈറ്റ് ഹൗസില്‍ നിന്ന് വീഴുന്ന പ്രകാശത്തേക്കാള്‍ അകലെ പ്രഭ ചൊരിഞ്ഞ കാലം..
ചരിത്രം അതിമോഹനമായി ഇവിടം അത്യാകര്‍ഷിക്കപ്പെടുമ്പോള്‍ പ്രകൃതി ഇപ്പോഴും അതിന്റെ പരിശുദ്ധി തെല്ലും നഷ്ടമാകാതെ നഗ്നമായി അനാഛാദനം ചെയ്യപ്പെട്ടിരിക്കുന്ന ഈ അഴിമുഖം അതിമനോഹരമായകാഴ്ച്ചകളാണു സന്ദര്‍ശകരില്‍ നിറയ്ക്കുന്നത്.......!!
ഇടയ്ക്ക് വീണ്ടും പൊന്നാനി വാര്‍ത്തയില്‍ പ്രാധാന്യം നേടുകയും അതില്‍ കരുത്തനായ ഒരാളെ തങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തതിലൂടെ ലൈറ്റ് ഹൗസിനേക്കാള്‍ ഉയരത്തിലേക്ക് അവരുടെ മാനസീകാവുന്നത്യം നീളുകയും ചെയ്തു...!!
ചില വന്‍ അപകടകാരികള്‍ ഈ നാടിന്റെ ഖ്യാതിയ്ക്ക് തീരാകളങ്കം ചാര്‍ത്തിയത് ഇനിയും കെട്ടടങ്ങിയിട്ടില്ല...!!
എന്നും എവിടേയും സംഭവിക്കുന്നത് പക്ഷെ പൊന്നാനിയില്‍ സംഭവിക്കരുതായിരുന്നു.....അതിനോടുള്ള ശക്തമായ പ്രതിഷേധത്തോടെ ഈ മനോഹരതീരത്തിന്റെ മഹാ സൗന്ദര്യത്തെ സവിനയം അവതരിപ്പിക്കുന്നു....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥനയും...

അഴിമുഖക്കാഴ്ച്ചകള്‍

Showing posts with label Thevar Kadappuram. Show all posts
Showing posts with label Thevar Kadappuram. Show all posts

Wednesday, February 3, 2010

തിരയും തിരക്കുമില്ലാത്ത നേരത്ത്....തീരത്ത്..






ബിദുമ്പാട്ടി...(മൊയ്തീന്‍ ബാവക്കുട്ടി....ചെറുപ്പത്തില്‍ വസൂരിവന്ന് കണ്ണുകള്‍ നഷ്ടപ്പെട്ട ബിദുമ്പാട്ടിയ്ക്ക് കാഴ്ച്ചയും വെളിച്ചവും ഓര്‍മ്മയില്ല...മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് അറിയാവുന്ന ഈ സാധുമനുഷ്യന്‍ പറവണ്ണ എന്ന സ്വന്തം ദേശത്ത് നിന്ന് രണ്ടുമൂന്ന് വണ്ടികള്‍ മാറിക്കടന്നും ഒരു വലിയ പുഴകടന്നും ഇവിടെ എത്തുന്നത് ജീവിതത്തിന്റെ എല്ലാ അറ്റങ്ങളും കൂട്ടിക്കെട്ടാനെന്നതിനപ്പുറം ഒന്ന് സ്പര്‍ശിക്കാന്‍ മാത്രമാണു. മീന്‍ മോത്ത് മുക്കോനു കണ്ണില്ലാന്ന് പറയുന്ന നേരത്ത് ഓരോ തൊഴിലാളിയും പലപ്പോഴും ചെമ്മീനിലെ കൊട്ടാരക്കരയാകുന്ന നിമിഷം തന്റെ സാന്നിധ്യം അറിയ്ക്കാന്‍ വിളിക്കുന്ന ഓരൊ വിളിയും ഇക്കായെന്നോ....അല്ലെങ്കില്‍ തപ്പിത്തടഞ്ഞ് ലേലം വിളിക്കുന്നവന്റെ പുറകില്‍ വന്ന് മൃദുലമായിട്ടുള്ള ഒരു സ്പര്‍ശനം.... പ്രകോപനത്തിന്റെ കടലിളക്കത്തില്‍ നിശ്ശബ്ദനായി പിന്തിരിയുന്ന ബിദുമ്പാട്ടി... ഞാന്‍ പലവട്ടം ആ കാഴ്ച്ച കണ്ടിട്ടുണ്ട്....
ഒരു പാത്രം മീന്‍.... അന്നൊക്കൊ ഓലാങ്കൊട്ടയായിരുന്നു.....
എത്രപേര്‍ അതെടുത്ത് എറിയുന്നത് കണ്ടു... പക്ഷെ ബിദുമ്പാട്ടി അതൊന്നും കണ്ടില്ല..... അതുമാത്രമല്ല...ആരേയും.....
എന്നാലും ഒടുവില്‍ എല്ലാരും ഈ മനുഷ്യനെ മറക്കാതെ സഹയിക്കാറുമുണ്ട്... അല്ലാതെ ഒരു മാറ്റവുമില്ലാതെ മുപ്പതിലധികം കൊല്ലമായിട്ട് ഞാന്‍ കാണുന്ന ഈ മനുഷ്യന്‍ എങ്ങനെ ജീവിക്കാന്‍....
സ്വന്തം തീരം പറവണ്ണയും തേവര്‍കടപ്പുറവുമൊക്കെ ഉണങ്ങിവരണ്ടപ്പോള്‍ ബിദുമ്പാട്ടി തളാരാതെ ഇവിടെവരെ എത്തി...
അന്ന് ആകെ 60 രൂപയുടെ മീനിന്റെ ലേലം വിളിമാത്രം...
അപ്പോള്‍ യാതൊരു പ്രതീക്ഷയുമില്ലാതെ ഏറ്റവും പുറകില്‍ നിന്നു പോയ ബിദുബാട്ടിയെ രണ്ട് മൂന്നു ഫോട്ടോയ്ക്ക് ശേഷം ക്യാമറ ഡിസ്പ്ലേയില്‍ കണ്ടാണു ഞാന്‍ അവിടെ തിരഞ്ഞത്... ഒരു പക്ഷെ ഇങ്ങനെ ഒരു ഫോട്ടോ ക്ലോസപ്പില്‍ പോലും ആദ്യമായിട്ടായിരിക്കും....
Posted by Picasa