സ്വാഗതം ഈ മനോഹരതീരത്തേയ്ക്ക്..
ഇല്മും ദുല്‍മും (വ്വീജ്ഞാനവും വിപത്തും) നിറഞ്ഞു നില്‍ക്കുന്നയിടമെന്ന് ചിലരെങ്കിലും തമാശയായി വിളിക്കാറുള്ള നാട്...
ശുദ്ധഗതിക്കാരായ ഒരു തലമുറയും ഇതുവഴികടന്നു പോയി...ഇന്ത്യുടെ മക്കയെന്നും അല്‍ അസ് ഹര് (Al Azhar) യൂണിവേഴ്സിറ്റിയെന്നും ഖ്യാതിയുള്ള പട്ടണം... വിദ്യയുടെ വെള്ളി വെളിച്ചം ഇന്നത്തെ ലൈറ്റ് ഹൗസില്‍ നിന്ന് വീഴുന്ന പ്രകാശത്തേക്കാള്‍ അകലെ പ്രഭ ചൊരിഞ്ഞ കാലം..
ചരിത്രം അതിമോഹനമായി ഇവിടം അത്യാകര്‍ഷിക്കപ്പെടുമ്പോള്‍ പ്രകൃതി ഇപ്പോഴും അതിന്റെ പരിശുദ്ധി തെല്ലും നഷ്ടമാകാതെ നഗ്നമായി അനാഛാദനം ചെയ്യപ്പെട്ടിരിക്കുന്ന ഈ അഴിമുഖം അതിമനോഹരമായകാഴ്ച്ചകളാണു സന്ദര്‍ശകരില്‍ നിറയ്ക്കുന്നത്.......!!
ഇടയ്ക്ക് വീണ്ടും പൊന്നാനി വാര്‍ത്തയില്‍ പ്രാധാന്യം നേടുകയും അതില്‍ കരുത്തനായ ഒരാളെ തങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞയക്കുകയും ചെയ്തതിലൂടെ ലൈറ്റ് ഹൗസിനേക്കാള്‍ ഉയരത്തിലേക്ക് അവരുടെ മാനസീകാവുന്നത്യം നീളുകയും ചെയ്തു...!! ചില വന്‍ അപകടകാരികള്‍ ഈ നാടിന്റെ ഖ്യാതിയ്ക്ക് തീരാകളങ്കം ചാര്‍ത്തിയത് ഇനിയും കെട്ടടങ്ങിയിട്ടില്ല...!! എന്നും എവിടേയും സംഭവിക്കുന്നത് പക്ഷെ പൊന്നാനിയില്‍ സംഭവിക്കരുതായിരുന്നു.....അതിനോടുള്ള ശക്തമായ പ്രതിഷേധത്തോടെ ഈ മനോഹരതീരത്തിന്റെ മഹാ സൗന്ദര്യത്തെ സവിനയം അവതരിപ്പിക്കുന്നു....അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥനയും...
No comments:
Post a Comment